വിഎസ് പങ്കെടുത്തില്ല: സിപിഎം സംസ്ഥാന സമിതിയോഗം ആരംഭിച്ചു

 വിഎസ് അച്യുതാനന്ദന്‍ , സിപിഎം സംസ്ഥാന സമിതി യോഗം , കോടിയേരി
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 2 മാര്‍ച്ച് 2015 (11:45 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഒഴിവായി നില്‍ക്കുന്ന സിപിഎമ്മിന്റെ പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗം തുടങ്ങി.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയ പ്രമേയവും അടവുനയരേഖയും ചര്‍ച്ചചെയ്യാനാണ് ഇന്നത്തെ യോഗം. ഇന്നും നാളെയും നടക്കുന്ന യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവായെങ്കിലും കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയില്‍ വിഎസിന് യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഎസ് അച്യുതാനന്ദനോട് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന സംസ്ഥാന സെക്രട്ടറിയറ്റ് പ്രമേയം മരവിപ്പിക്കണമെന്ന വി.എസിന്റെ നിലപാടില്‍ മാറ്റമില്ലാതെ ഉറച്ചു നില്‍ക്കുകയായിരുന്നു.

അങ്ങനെയെങ്കില്‍ വിഎസ് ഇല്ലാത്ത സിപിഎമ്മിന്റെ ആദ്യ സംസ്ഥാന കമ്മിറ്റി യോഗമായിരിക്കും ഇത്. 20, 21 തീയതികളിലാണു പിബി യോഗം. അവിടെ തീരുമാനമാകുന്നതുവരെ പാര്‍ട്ടി വേദികളില്‍നിന്നു വിട്ടുനില്‍ക്കാനാണു വിഎസിന്റെ തീരുമാനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :