തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (09:17 IST)
സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സോളാര്‍ തട്ടിപ്പ് കേസിന്റെ തെളിവെടുപ്പിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനുമുന്നില്‍ ഹാജരായി തെളിവുകള്‍ കൈമാറും.
പതിനൊന്ന് മണിയോടെ തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന തെളിവെടുപ്പിലാണ് കോടിയേരി ബാലകൃഷ്ണന്‍ ഹാജരാകുന്നത്. ഉച്ചക്ക് ശേഷം സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരനും കമ്മിഷനുമുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അടുത്ത ദിവസം സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനുമുന്നില്‍ ഹാജരാകും. നിയമസഭയ്ക്ക് അകത്തും പുറത്തുമായി സോളാര്‍ കേസിനെ സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ പ്രസ്താവനകളാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.