1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kodiyeri balakrishnan on Halal issue

ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍

Kodiyeri Balakrishnan
കേരളത്തിലെ ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഹലാല്‍ വിവാദം കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കമാണെന്ന് കോടിയേരി പറഞ്ഞു. ഹലാല്‍ വിവാദം ആര്‍.എസ്.എസിന്റെ നീക്കമാണെന്നും ഇതിനെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു. ആര്‍.എസ്.എസ്. സമൂഹത്തെയാകെ മതപരമായി ചേരിതിരിക്കുന്ന പ്രചരണങ്ങള്‍ എപ്പോഴും നടത്താറുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ അത് ഭീകരമാണെങ്കിലും കേരളത്തില്‍ അത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നാണ് ഇത് കാണിക്കുന്നത്. പൊതുസമൂഹം അതിനെതിരാണെന്ന് വന്നപ്പോള്‍ സംസ്ഥാന നേതൃത്വം അതിനെ തള്ളിക്കളഞ്ഞതായി കാണുന്നുണ്ട്. ഇത്തരം നിലപാടുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
അടുത്ത ലേഖനം
തിരുച്ചിയിൽ എസ്ഐ‌യെ കൊലപ്പെടുത്തിയവരിൽ കുട്ടികളും, പിടിയിലായവരിൽ പത്തും പതിനേഴും വയസ്സുള്ളവർ