Last Modified വെള്ളി, 22 മെയ് 2015 (11:08 IST)
ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കല്ല്യാണത്തിന് ടിപി കേസിലെ പ്രതി കൊടി സുനിയുടെ ചിത്രം സമ്മാനകവറില്‍ നല്‍കിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സിപിഎം പ്രവര്‍ത്തകാനായ കുന്നുമ്മക്കര സ്വദേശി അശോകനെതിരേയാണ് പൊലീസ് കേസെടുത്തത്.
വിവാഹത്തിന് ഉപഹാരമായി പണം നല്‍കിയ കവറില്‍ നിന്നാണ് കൊടി സുനിയുടെ ഫോട്ടോ ലഭിച്ചത്. ടി.പി ചന്ദ്രശേഖരന്റെ അടുത്ത അുയായിയുടെ വീട്ടില്‍ നടന്ന കല്യാണത്തിലായിരുന്നു സംഭവം നടന്നത്. വിവാഹത്തിന്റെ കല്യാണക്കുറിയില്‍ ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്‍പ്പെടുത്തിയിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണു കൊടി സുനി.