വിവാദ ഹൃസ്വചിത്രം 'ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീംസ് ' വീണ്ടും റിലീസായി

ന്യൂയോര്‍ക്ക്‌| VISHNU N L| Last Modified ബുധന്‍, 20 മെയ് 2015 (17:03 IST)
ഈജിപ്‌തിലും ലിബിയയിലും വന്‍ കലാപങ്ങള്‍ക്ക്‌ കാരണമായ ഹൃസ്വചിത്രം യൂട്യൂബിലേക്ക്‌ വീണ്ടുമെത്തി. പ്രവാചകനിന്ദയുടെ പേരില്‍ നിരോധനം ഉണ്ടായ 'ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീംസ്‌' എന്ന സിനിമയാണ്‌ വീണ്ടുമെത്തിയത്‌. സിനിമ വിലക്കിയ അമേരിക്കന്‍ കോടതി തന്നെ പ്രദര്‍ശനാനുമതി നല്‍കിയതിനെ തുടര്‍ന്നാണ്‌ വീണ്ടും പ്രദര്‍ശനത്തിനൊരുങ്ങുന്നത്‌.

സിനിമയുടെ 10 മിനിട്ട്‌ നീളുന്ന ഒരു ട്രെയ്‌ലര്‍ വിലക്ക്‌ പിന്‍വലിച്ച തൊട്ടുപിന്നാലെ തന്നെ പ്രേക്ഷകരെ തേടിയെത്തിയിട്ടുണ്ട്‌. പ്രവാചകനെ ഒരു ശിശുപീഡകനായി അവതരിപ്പിക്കുന്നു എന്നായിരുന്നു ഈ ചിത്രത്തെക്കുറിച്ചുള്ള ആക്ഷേപം. വന്‍ വിവാദം ഉണ്ടാക്കിയചിത്രം ആദ്യമെത്തിയത്‌ 2012 ല്‍ ആയിരുന്നു. എന്നാല്‍ പ്രമുഖ നടിയായ സിന്‍ഡി ലീ ഗാര്‍ഷ്യ സിനിമക്കെതിരെ രംഗത്തെത്തുകയും ചിത്രത്തിന്റെ അവസാനഭാഗത്ത്‌ പ്രവാചകനെ അധിക്ഷേപിയ്‌ക്കാന്‍ തന്റെ ശബ്‌ദം ഉപയോഗിച്ചു എന്നാരോപിക്കുകയും ചെയ്‌തു.

ഇതേ തുടര്‍ന്ന്‌ കോടതി സിനിമയുടെ പ്രദര്‍ശനം വിലക്കി ഉത്തരവ്‌ പുറപ്പെടുവിക്കുകയും തുടര്‍ന്ന്‌ പിന്‍ വലിക്കുകയായിരുന്നു. സിനിമയില്‍ താനുണ്ടെന്ന്‌ തെറ്റിദ്ധരിച്ചു വധഭീഷണി ഉണ്ടാകുന്നു എന്നായിരുന്നു ഗാര്‍ഷ്യയുടെ പരാതി. ഇതിന്‌ പിന്നാലെ തന്നെ സിനിമയുടെ പേരില്‍ ലിബിയയിലെ അമേരിക്കന്‍ നയതന്ത്ര വിദഗ്‌ധര്‍ക്ക്‌ നേരെ ആക്രണം നടക്കുകയും നാലു അമേരിക്കന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. മാര്‍ക്ക്‌ ബസേലി എന്ന ആളാണ്‌ ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീം എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്‌തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :