കൊച്ചിക്കാർ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലെന്ന് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 മാര്‍ച്ച് 2023 (13:09 IST)
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനമുയർത്തി കേരള ഹൈക്കോടതി. കേരളം മാതൃക സംസ്ഥാനമെന്നാണ് പറയുന്നത്.ഇവിടെ വ്യവസായ ശാലകൾ പോലുമില്ലാഞ്ഞിട്ടും ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. വമ്പൻ വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഹൈദരാബാദിലും സെക്കന്ദരാബാദിലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി പറഞ്ഞു.

വിഷയത്തിൽ ഇന്ന് ഉച്ചയ്ക്ക് 1:45ന് കോടതിയിൽ ഹാജരാകാൻ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് കോടതി നിർദേശിച്ചു. രേഖകളും ഹാജരാക്കണം. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണം. കോടതി പറഞ്ഞു. മറുപടി നൽകാൻ നാളെ വരെ സമയം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം അനുവദിച്ചില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :