കൊച്ചി സ്മാര്‍ട് സിറ്റി: ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ജനുവരിയില്‍

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (17:40 IST)
കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ജനുവരിയില്‍ നടക്കും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചതാണ് ഇക്കാര്യം.

നേരത്തെ ഡിസംബറില്‍ ആയിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഉദ്ഘാടന തിയതി സംബന്ധിച്ച് ദുബൈ ഭരണാധികാരിയുടെ ഉറപ്പ് ലഭിച്ചിരുന്നില്ല. അതിനാലാണ്, ഉദ്ഘാടനം ജനുവരിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട് സിറ്റി പ്രദേശത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ പത്തെണ്ണം പരിഹരിച്ചതായും ജിജി തോംസണ്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :