കൂടുതല്‍ ദൂരം കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ: രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ന്

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ന്

കൊച്ചി, മെട്രോ, ഇടപ്പള്ളി, മുട്ടം kochi, metro, edappalli, muttam
കൊച്ചി| Sajith| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (08:33 IST)
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ന് നടക്കും. മുട്ടം മുതല്‍ ഇടപ്പള്ളി വരെ ആറു കിലോമീറ്റര്‍ ദൂരത്താണ് രണ്ടാംഘട്ട പരീക്ഷണ ഓട്ടം നടത്തുന്നത്. മൂന്നു തവണ മെട്രോ ഓടിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യ മണിക്കൂറില്‍ 10 കിലോമീറ്ററും രണ്ടാമത്തെ ഓട്ടത്തില്‍ 20 കിലോമീറ്ററും മൂന്നാമത് മണിക്കൂറില്‍ 30 കിലോമീറ്ററും വേഗത്തില്‍ മെട്രോയെത്തുമെന്നും അധികൃതര്‍ പറഞ്ഞു. രാവിലെ 9.30നാണ് പരീക്ഷണ ഓട്ടത്തിന് തുടക്കമാകുക.

പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി മെട്രോ ട്രാക്കുകള്‍ ക്രമീകരിക്കുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയായി. നിര്‍മാണ സാമഗ്രികള്‍ എല്ലാം ട്രാക്കില്‍നിന്നു മാറ്റിയശേഷം സ്ട്രക്ച്ചറല്‍ ഗേജ് ഉപയോഗിച്ചു പരിശോധിക്കുകയും ചെയ്തു. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധര്‍ മാത്രമായിരിക്കും ട്രെയിനിലുണ്ടാവുക.

കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ട്രാക്കിലൂടെയുള്ള ആദ്യ പരീക്ഷണ ഓട്ടം. മണിക്കൂറില്‍ അഞ്ച് മുതല്‍ എട്ട് കിലോമീറ്റര്‍ വേഗത്തില്‍ മുട്ടം യാര്‍ഡില്‍നിന്നു കളമശേരി വരെയായിരുന്നു അന്നത്തെ യാത്ര. ചില സോഫ്റ്റ്‌വേയര്‍ സംബന്ധമായ തകരാറുകള്‍ അന്ന് കണ്ടെത്തിയിരുന്നു.

അടുത്ത പരീക്ഷണ ഓട്ടം മേയ് മാസത്തിലാണ്. അത് മുട്ടം മുതല്‍ പാലാരിവട്ടം വരെയായിരിക്കും. ജൂലൈയില്‍ മഹാരാജാസ് ഗ്രൗണ്ട് വരെയും പരീക്ഷണ ഓട്ടം നീട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

എല്ലാ സ്ത്രീകള്‍ക്കും വേണ്ടി അസഭ്യ-അശ്ലീല ഭാഷാ ...

എല്ലാ സ്ത്രീകള്‍ക്കും വേണ്ടി അസഭ്യ-അശ്ലീല ഭാഷാ പണ്ഡിതന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് ഹണി റോസ്
എല്ലാ സ്ത്രീകള്‍ക്കും വേണ്ടി അശ്ലീല അസഭ്യ ഭാഷ പണ്ഡിതന്മാരോട് യുദ്ധം ...

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട, ഇനി വാട്‌സാപ്പ് ക്യാമറ ...

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട, ഇനി വാട്‌സാപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം
നേരത്തെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ആശ്രയിച്ചായിരുന്നു ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ ...

ബംഗളൂരുവില്‍ രണ്ടാമത്തെ എച്ച്എംപിവി കേസും സ്ഥിരീകരിച്ചു; ...

ബംഗളൂരുവില്‍ രണ്ടാമത്തെ എച്ച്എംപിവി കേസും സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്
ബാധിച്ചത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ...

ഹണി റോസിനെതിരായ അശ്ലീല പരാമര്‍ശം: ഒരാളെ അറസ്റ്റ് ചെയ്തു, 30 ...

ഹണി റോസിനെതിരായ അശ്ലീല പരാമര്‍ശം: ഒരാളെ അറസ്റ്റ് ചെയ്തു, 30 പേര്‍ക്കെതിരെ എഫ്‌ഐആര്‍
ഹണി റോസിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുമ്പളം സ്വദേശി ...

തിരുവനന്തപുരത്ത് ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ...

തിരുവനന്തപുരത്ത് ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരത്ത് ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ ...