പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഏഴു വര്‍ഷം തടവും10000 രൂപ പിഴയും

നിസഹായയും എതിര്‍ക്കാന്‍ ശേഷിയില്ലാത്തതുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കീഴ്ക്കോടതി മിനിമം ശിക്ഷയായിരുന്നു നല്‍കിയത്.

കൊച്ചി, പീഡനം, ഹൈക്കോടതി kochi, rape, high court
കൊച്ചി| Sajith| Last Modified ശനി, 19 മാര്‍ച്ച് 2016 (11:06 IST)
ഭിന്ന ശേഷിയുള്ള പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ചേരി സെഷന്‍സ് കോടതി പ്രതിക്ക് ഏഴു വര്‍ഷത്തെ തടവു ശിക്ഷയും 10000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി കീഴ്ക്കോടതി വിധി ശരിവച്ചു.

കുട്ടിയുടെ ബന്ധുവായ വേലായുധന്‍ എന്നയാള്‍ക്കായിരുന്നു മഞ്ചേരി കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ നിസഹായയും എതിര്‍ക്കാന്‍ ശേഷിയില്ലാത്തതുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കീഴ്ക്കോടതി മിനിമം ശിക്ഷയായിരുന്നു നല്‍കിയത്.

കോടതി നല്‍കിയ ശിക്ഷ കഠിനമെന്നോ കൂടുതലെന്നോ പറയാനാവില്ല. ഈ സാഹചര്യത്തില്‍ സെഷന്‍സ് കോടതിയുടെ ഉത്തവില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :