പെണ്‍വാണിഭ കടത്ത്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

സ്ത്രീകളെ വിദേശത്തേക്ക് കടത്തി പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസിലെ രണ്ട് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി, പെണ്‍വാണിഭം, കോടതി, ബഹറിന്‍ kochi, lady trade, court, bahrin
കൊച്ചി| Sajith| Last Modified ശനി, 19 മാര്‍ച്ച് 2016 (11:43 IST)
സ്ത്രീകളെ വിദേശത്തേക്ക് കടത്തി പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസിലെ രണ്ട് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് ബാലുശേരി സ്വദേശി അബ്ദുള്‍ നാസര്‍, കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി ഷാജിത് എന്നിവരുടെ ജാമ്യാപേക്ഷകളാണു തള്ളിയത്.

ബഹറിനില്‍ സ്ത്രീകളെ വീട്ടുജോലിക്കെന്ന് പറഞ്ഞു കയറ്റിവിടുകയും ഇവരെ വേശ്യാലയങ്ങളില്‍ എത്തിച്ചു എന്നുമാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. ജസ്റ്റിസ് ബി സുധീന്ദ്ര കുമാറാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

കേസിലെ ആറാം പ്രതിയാണ് അബ്ദുള്‍ നാസര്‍. ഇയാളെ ജനുവരി പതിമൂന്നിനു മുംബൈയില്‍ നിന്നാണ് പിടികൂടിയത്. കേസിലെ ഏഴാം പ്രതി ഷാജിതയെ ജനുവരി പതിനാറിനും അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :