കോട്ടയത്തിനു പുറമേ കൊച്ചിയിലും തെരുവുനായകള്‍ ചത്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (18:48 IST)
കോട്ടയത്തിനു പുറമേ കൊച്ചിയിലും തെരുവുനായകള്‍ ചത്ത നിലയില്‍. 5 നായകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. കൊച്ചി യെരൂരിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പോലീസും എസ്പിസിഎ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കഴിഞ്ഞദിവസം കോട്ടയത്തും തെരുവുനായ കൂട്ടത്തോടെ ചത്തിരുന്നു. 12നായകളാണ് കോട്ടയത്ത് മുളക്കുളത്ത് ചത്തത്.

വിഷം കൊടുത്ത് കൊന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. മൃഗസ്‌നേഹികളുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി ചത്ത നായകളെ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :