പാലക്കാട് സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ കയറി തെരുവുനായ അധ്യാപകനെ കടിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (13:37 IST)
പാലക്കാട് സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ കയറി തെരുവുനായ അധ്യാപകനെ കടിച്ചു. പാലക്കാട് തോട്ടക്കര സ്‌കൂളിലാണ് സംഭവം. നായയുടെ കടിയേറ്റ അധ്യാപകന്‍ ചികിത്സ തേടിയിട്ടുണ്ട്. സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുന്നില്‍ വച്ചായിരുന്നു നായയുടെ ആക്രമണം. അതേസമയം പാലക്കാട് നെന്മാറ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കും തെരുവുനായയുടെ കടിയേറ്റു.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്‌കൂളിനു മുമ്പില്‍ വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :