കമ്പത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (13:45 IST)
കമ്പത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കൂടല്ലൂര്‍ സ്വദേശിയും വിമുക്തഭടനുമായ ധര്‍മ്മരാജ്, സുഹൃത്ത് ലിയോ, നാമക്കല്‍ സ്വദേശി രാജേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ധര്‍മ്മരാജും സുഹൃത്തും സഞ്ചരിച്ച ബൈക്കിന് എതിര്‍ ദിശയില്‍ നാമക്കല്‍ സ്വദേശി തങ്കവേലുവും മകന്‍ രാജേഷും സഞ്ചരിച്ച ബൈക്കുമായാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തങ്കവേലിനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിട്ടുണ്ട്. അതേസമയം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലും വാഹനാപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :