ഇരുപത് വര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായത് 750ല്‍ പരം വെടിക്കെട്ട് ദുരന്തങ്ങള്‍ ‍; ജീവന്‍ വെടിഞ്ഞത് 400ലേറെ പേര്‍; മൌനം പാലിച്ച് അധികൃതര്‍

കേരളത്തില്‍ ഇരുപതു വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായി നടന്നത് 750ല്‍ പരം വെടിക്കെട്ടപകടങ്ങള്‍

കൊച്ചി, വെടിക്കെട്ട് അപകടം, മരണം kochi, fireworks accident, death
കൊച്ചി| സജിത്ത്| Last Modified ഞായര്‍, 10 ഏപ്രില്‍ 2016 (12:14 IST)
കേരളത്തില്‍ ഇരുപതു വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായി നടന്നത് 750ല്‍ പരം വെടിക്കെട്ടപകടങ്ങള്‍. അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്രയേറെ മാരകമായ അപകടങ്ങള്‍ നടന്നിട്ടും ദുരന്തങ്ങള്‍ തടയാന്‍ അധികൃതര്‍ കാര്യമായ ഒരു നടപടിയും ഇതുവരെയായിട്ടും സ്വീകരിച്ചില്ല. കണക്കുകള്‍ പ്രകാരം കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് കൊല്ലം പരവൂര്‍ ക്ഷേത്രത്തിലേത്.

കേരളത്തില്‍ ഇതുവരെ നടന്ന വെടിക്കെട്ടപകടങ്ങളില്‍ സ്ത്രീകള്‍ അടക്കം 400ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൂടാതെ, നൂറുകണക്കിനാളുകള്‍ ഇപ്പോളും നരഗയാതന അനുഭവിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, എന്നീ ജില്ലകളിലായിരുന്നു ഇതിനു മുമ്പ് ദുരന്തങ്ങള്‍ ഉണ്ടായത്. തെക്കന്‍ ജില്ലകളിലായിരുന്നു വെടിക്കെട്ടപകടങ്ങള്‍ കൂടുതലും സംഭവിച്ചത്.

സംസ്ഥാനത്തെ ചില പ്രധാന വെടിക്കെട്ട് ദുരന്തങ്ങള്‍:

1952ല്‍ ശബരിമലയില്‍ ജനുവരി 14ന് പകല്‍ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനത്തില്‍ 68 പേര്‍ മരിച്ചു, നിരവദി പേര്‍ക്ക് പരുക്ക്

1978 - തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് കുഴി അമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചതിനെ തുടര്‍ന്നുണ്ടായ അപകടം. എട്ട്

മരണം

1984 - തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം ഇരുപത്

1987 - തൃശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തില്‍ നടന്ന അപകടം. ഇരുപത് മരണം

1987 - തലശേരിയില്‍ ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണുന്നതിനായി റെയില്‍പാളത്തില്‍ ഇരുന്ന ഇരുപത്തിയേഴ് ആളുകള്‍ ട്രെയിനിടിച്ച് മരിച്ചു.

1988 - തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് പത്ത് സ്ത്രീ തൊഴിലാളികള്‍ മരിച്ചു.

1989 - അഞ്ചു വര്‍ഷത്തിന് ശേഷം തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ നടന്ന അപകടത്തില്‍ മരണം 12
.
1990 - കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തില്‍
26പേര്‍ മരിച്ചു.

1997 - ചിയ്യാരം പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം ആറ്
.
1998ല്‍ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തറിയില്‍ മരണസംഖ്യ 13.

1999 - പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്

2006 - തൃശൂര്‍ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തുണ്ടായ അപകടത്തിം മരണം ഏഴ്
.
2013 - പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയി ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായി.

2016 - കൊല്ലം പരവൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. മരണം 105 (മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍)
ഈ അപകടങ്ങള്‍ കൂടാതെ കേരളത്തിലുണ്ടായ മറ്റ് 54 വെടിക്കെട്ട് അപകടങ്ങളിലായി 160ല്‍ പരം ആളുകള്‍ക്ക്
ജീവന്‍ നഷ്ടപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :