‘മേലുദ്യോഗസ്ഥനുമായി തർക്കമുണ്ടായി’; കൊച്ചി സെന്‍ട്രല്‍ സിഐയെ കാണാനില്ലെന്ന് ഭാര്യ - പൊലീസ് അന്വേഷണം ആരംഭിച്ചു

  complaint , police , wife , circle inspector , വിഎസ് നവാസ് , പൊലീസ് , കാണാനില്ല , സി ഐ
കൊച്ചി| Last Modified വ്യാഴം, 13 ജൂണ്‍ 2019 (14:10 IST)
കൊച്ചി സെന്‍‌ട്രല്‍ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്‍ടര്‍ വിഎസ് നവാസിനെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യ പൊലീസില്‍ പരാതി നല്‍കി. സിഐയുടെ ഭാര്യയാണ് തേവര സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിച്ചത്.

ഇന്ന് പുലര്‍ച്ച മുതല്‍ നവാസിനെ കാണാന്‍ ഇല്ലെന്നാണ് പരാതി. ഔദ്യോഗിക സിംകാർഡും വയർലസ് സെറ്റും സെൻട്രൽ സ്റ്റേഷനിൽ ഇന്നലെ രാത്രി തന്നെ അദ്ദേഹം തിരിച്ചേൽപിച്ചിരുന്നു. ഇന്നു രാവിലെ നാലിന് തേവരയിലെ ക്വാർട്ടേഴ്സിൽ പൊലീസ് ജീപ്പിലാണ് എത്തിയത്. അഞ്ചരയ്‌ക്ക് ശേഷം പുറത്തേക്കു പോയി. പിന്നീടു കാണാനില്ലെന്നാണു പരാതി.

എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സിഐയ്‌ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ നവാസ് ഒഴിഞ്ഞതായാണ് വിവരം. ഒരു മേലുദ്യോഗസ്ഥനുമായി നവാസ് കഴിഞ്ഞ ദിവസം വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസ് കുടുംബത്തോടൊപ്പമാണു താമസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :