പള്ളിയുടെ അക്കൗണ്ടിൽ നിന്നും 800,000 ഡോളർ മോഷ്‌ടിച്ച പാസ്‌റ്റര്‍ പിടിയില്‍

 church account , pastor , police , കള്ളന്‍ , പാസ്‌റ്റര്‍ , മോഷണം , പള്ളി , പണം , പൊലീസ്
ഹൂസ്‌റ്റണ്‍| Last Modified ബുധന്‍, 12 ജൂണ്‍ 2019 (16:36 IST)
പള്ളിയുടെ അക്കൗണ്ടിൽ നിന്നും 800,000 ഡോളർ മോഷ്‌ടിച്ച പാസ്‌റ്ററിന് 10 വർഷത്തെ ജയിൽ ശിക്ഷ. ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി കിം ഓഗ് ആണ് ഫസ്‌റ്റ് ബാപ്‌റ്റിസ്‌റ്റ് പാസ്‌റ്ററായിരുന്ന ജെറൽ ആൾട്ടിക്കിനെ (40) ആണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.

2011 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തിലാണ് ജെറൽ പലവിധത്തില്‍ പണം തട്ടിയെടുത്തത്. സംശയം തോന്നിയ അധികൃതര്‍ ഓഡിറ്റിങ് നടത്തിയാണ് കണക്കുകളിലെ കൃത്യമത്വം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനോട് സഹകരിച്ച ജെറൽ അക്കൗണ്ടിൽ നിന്നും പണം മോഷ്‌ടിച്ചുവെന്ന് സമ്മതിച്ചു. എന്നാല്‍ എങ്ങനെയാണ് ഇത്രയും പണം തട്ടിയെടുത്തതെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

വിദേശ യാത്ര, പഠനം എന്നിവയ്‌ക്കായിട്ടാണ് മോഷ്‌ടിച്ച പണം ജെറല്‍ ഉപയോഗിച്ചത്. വലിയ തുകയുടെ ഗ്രോസറി വാങ്ങിയതായും കണ്ടെത്തി. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതിന് പിന്നാലെ വിശ്വാസ സമൂഹത്തിനോടും കുടുംബാംഗങ്ങളോടും അദ്ദേഹം മാപ്പ് ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :