യുപി ബാർ കൗൺസിലിന്റെ ആദ്യ ചെയർപേഴ്സൻ കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് സഹപ്രവര്‍ത്തകന്‍

  up bar council , shot dead , police , death , Darvesh Yadav , ദർവേശ് യാദവ് , പൊലീസ് , ബാര്‍ കൗൺസില്‍ , കോടതി , പൊലീസ് , വെടിയേറ്റു
ആഗ്ര| Last Modified ബുധന്‍, 12 ജൂണ്‍ 2019 (19:53 IST)
ഉത്തർപ്രദേശ് ബാർ കൗൺസിലിന്റെ ആദ്യ ചെയർപേഴ്സൻ ദർവേശ് യാദവ് (38) വെടിയേറ്റു മരിച്ചു. മറ്റൊരു അഭിഭാഷകനായ മനീഷ് ശര്‍മയാണ് യാദവിനെതിരേ കോടതി പരിസരത്ത് വെടിവച്ചത്. ആഗ്ര ജില്ലാ കോടതി പരിസരത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം.


ബാർ കൗൺസിലിന്റെ ചെയർപേഴ്സൻ എന്ന നിലയിലുള്ള സ്വീകരണ പരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയപ്പോഴാണു ദർവേശിനു വെടിയേറ്റത്. സഹപ്രവർത്തകനായ മനിഷ് ഇവര്‍ക്ക് നേര്‍ക്ക് മൂന്നു തവണ വെടിവച്ചു. തുടർന്ന് മനിഷ് ശർമ സ്വയം വെടിവച്ചു.

ഇരുവരെയും പൊലീസ് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ദർവശിനെ രക്ഷിക്കാനായില്ല. മനിഷിന്റെ നില ഗുരുതരമായി തുടരുന്നു. അക്രമത്തിന്റെ കാരണത്തെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്‌

യുപി ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ദര്‍വേശ് യാദവ്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :