കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

രേണുക വേണു| Last Modified ഞായര്‍, 14 ഓഗസ്റ്റ് 2022 (07:16 IST)

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. എറണാകുളം സൗത്ത് പാലത്തിനു സമീപമാണ് സംഭവം. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്.

കളത്തിപ്പറമ്പ് റോഡില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ സംഘര്‍ഷത്തിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനു ശേഷം മുങ്ങിയതായാണ് വിവരം.

പുലര്‍ച്ചെ രണ്ട് മണിയോടെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്നു ശ്യാമും സുഹൃത്ത് അരുണും. ഈ സമയം റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ ഇവര്‍ ഇടപെട്ടു. ഇതിനിടയില്‍ ശ്യാമിന് കുത്തേല്‍ക്കുകയായിരുന്നു. പിന്നാലെ അരുണിനും കുത്തേറ്റു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :