എന്‍ഡോസള്‍ഫാന്‍: സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി

എന്‍ഡോസള്‍ഫാന്‍ , ഹൈക്കോടതി , കൊച്ചി , സര്‍ക്കാര്‍
കൊച്ചി| jibin| Last Modified വ്യാഴം, 12 ജൂണ്‍ 2014 (15:18 IST)
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് കടുത്ത വീഴ്ച പറ്റിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ദുരന്തബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതിയെകുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പിആര്‍ രാമചന്ദ്രനായരും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

അതേസമയം ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്നത് പരിഗണനയിലാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :