ഡാം തുറന്ന സംഭവം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മനില ഡാം , ഹിമാചല്‍ പ്രദേശ് , ഷിംല , ഹൈക്കോടതി
ഷിംല| jibin| Last Modified ചൊവ്വ, 10 ജൂണ്‍ 2014 (13:06 IST)
അപ്രതീക്ഷിതമായി ഡാം തുറന്നതിനെത്തുടര്‍ന്ന് ഇരുപത്തിനാല് വിദ്യാര്‍ഥികളെ കാണാതായ സംഭവത്തില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആറ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹിമാചല്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

തെരച്ചില്‍ പുരോഗമിക്കുന്നതിനിടയില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെടുത്തു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. സംഭവത്തെകുറിച്ച് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വിദര്‍ഭ സിംഗ് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിടുകയും പവര്‍ പ്രോജക്ടിന്റെ റസിഡന്‍റ് എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഡാം തുറക്കുന്നതിനു മുമ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :