സ്വര്‍ണവിലയില്‍ മാറ്റമില്ല

 കൊച്ചി , സ്വര്‍ണവില , അന്താരാഷ്ട്ര വിപണി , ഡോളര്‍
കൊച്ചി| jibin| Last Modified ചൊവ്വ, 10 ജൂണ്‍ 2014 (11:55 IST)
സംസ്ഥാനത്ത് രണ്ടാംദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,240 രൂപയിലും ഗ്രാമിന് 2,530 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ചയാണ് പവന്‍വില 160 രൂപ കുറഞ്ഞ് 20,240 രൂപയില്‍ എത്തിയത്.

പോയ വാരത്തില്‍ ചൊവ്വാഴ്ചയാണ് പവന്‍ വില 20,520 രൂപയില്‍ നിന്ന് 20,400 രൂപയിലേക്ക് താഴ്ന്നത്. തുടര്‍ന്ന് ഞായറാഴ്ച വരെ ഈ വില തുടരുകയായിരുന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഔണ്‍സ് സ്വര്‍ണത്തിന് 0.98 ഡോളര്‍ ഉയര്‍ന്ന് 1254.48 ഡോളറിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :