ജോര്‍ജിന് മാണിയുടെ മറുപടി; പാര്‍ട്ടി ആഴക്കടലിലല്ല, ഭൂമിയില്‍ ഉറച്ചു നില്‍ക്കുകയാണ്

 കേരള കോണ്‍ഗ്രസ് (എം) , ബാര്‍ കോഴ , പിസി ജോര്‍ജ് , കെ എം മാണി
കോട്ടയം| jibin| Last Updated: ഞായര്‍, 22 മാര്‍ച്ച് 2015 (14:35 IST)
കേരള കോണ്‍ഗ്രസ് (എം) നടുക്കടലില്‍ ആണെന്ന പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പിസി
ജോര്‍ജിന്റെ ആരോപണങ്ങളെ തള്ളി പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി രംഗത്ത്. ജോര്‍ജിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല. പാര്‍ട്ടി ആഴക്കടലിലോ ആകാശത്തോ അല്ല. ഭൂമിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും. താന്‍ രാജിവയ്ക്കേണ്ടെന്ന് തീരുമാനിച്ചത് പാര്‍ട്ടിയാണെന്നും മാണി പറഞ്ഞു.

ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണി രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് തീരുമാനിച്ചത് പിസി ജോര്‍ജ് ഉള്‍പ്പെട്ട യുഡിഎഫ് ഉപസമിതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാര്‍ കേസില്‍ ഇതുവരെ ലഭിച്ച മൊഴികളില്‍ മാണിക്ക് എതിരായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ധനമന്ത്രിസ്ഥാനം കെ എം മാണി നേരത്തെ തന്നെ രാജിവെക്കണമായിരുന്നെന്ന് കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ പിസി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്
രാജിവെച്ച് സത്യം തെളിയിക്കാന്‍ അവസരമുണ്ടായിരുന്നു. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ ഇപ്പോള്‍ തിരിച്ചു വരാമായിരുന്നു. സത്യം ജനങ്ങള്‍ അറിയണം. ബാര്‍ കോഴ ആരോപണം പാര്‍ട്ടിക്കും മുന്നണിക്കും നഷ്‌ടമുണ്ടാക്കും. ആരോപണങ്ങളില്‍ നിന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ മോചിപ്പിച്ച് പഴയ നിലയിലേക്ക് കൊണ്ടുവരണമെന്നും. പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അംശം ഇപ്പോഴുമുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :