കേരള കോണ്‍ഗ്രസ് (എം) അടിയന്തിര സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

കോട്ടയം| JOYS JOY| Last Modified ശനി, 21 മാര്‍ച്ച് 2015 (08:31 IST)
വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് (എം) അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്. കോട്ടയത്താണ് യോഗം നടക്കുന്നത്. ബാര്‍കോഴ കേസില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെക്കുറിച്ചും യു ഡി എഫിലെ ചില അംഗങ്ങള്‍ മാണിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.

അതേസമയം,
മാണിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്‌തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ ഒരു വിഭാഗം മാണിയുടെ രാജി ആവശ്യം പാര്‍ട്ടി യോഗത്തില്‍ ഉന്നയിച്ചേക്കുമെന്ന് സൂചനയുണ്ട്.

കെ എം മാണിക്കെതിരെ കോട്ടയം ഡി സി സി പ്രസിഡന്‍റ് ടോമി കല്ലാനി, കെ പി സി സി വക്താക്കളായ പന്തളം സുധാകരന്‍, അജയ് തറയില് ഘടകക്ഷി നേതാക്കളായ ജോണി നെല്ലൂര്‍, ചന്ദ്രചൂഡന്‍ എന്നിവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഗൗരവമായ ചര്‍ച്ചക്ക് വഴിയൊരുക്കും.

യോഗത്തിന് ശേഷം പാലായില്‍ കെ എം മാണിക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :