കോട്ടയം|
jibin|
Last Modified ഞായര്‍, 22 മാര്‍ച്ച് 2015 (10:49 IST)
ബാര്‍ കോഴ വിവാദം എന്ന സംഭവമെ ഇല്ലെന്ന് വ്യക്തമാക്കിയ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണി മലക്കം മറിഞ്ഞു. ബാര്‍ കോഴ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യും, ശനിയാഴ്‌ച നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തന്നെ പിന്തുണച്ച് പ്രമേയമൊന്നും പാസാക്കിയിട്ടില്ല. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടി നേതാക്കളെല്ലാം തന്നോടൊപ്പമുണ്ടെന്ന് മാണി പറഞ്ഞു.
പാലായില്‍ നടന്ന സ്വീകരണ യോഗത്തില്‍ പിസി ജോര്‍ജ് പങ്കെടുക്കാത്തത് വാര്‍ത്തയല്ലെ. യോഗത്തില്‍ ഇടത് എംഎല്‍എമാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞത്. പ്രതിപക്ഷത്തെ വനിതാ എംഎൽഎമാർക്ക് വിപ്ലവ വീര്യമുണ്ടെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അവരോട് എന്നും ബഹുമാനം മാത്രമാണുള്ളതെന്നും മാണി സൂചിപ്പിച്ചു.
ബാര്‍ കോഴ വിഷയത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ നടന്ന ഗുഢാലോചനയെപ്പറ്റി പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നും. ബാര്‍കോഴ വിവാദം ചര്‍ച്ച ചെയ്യില്ലെന്നായിരുന്നു മാണി ഇന്നലെ പറഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ട് പബ്ളിക് പ്രോപ്പര്‍ട്ടിയാണെന്നും പുറത്തുവിട്ടില്ലെങ്കില്‍ സംശയമുണ്ടാകുമെന്നും യോഗത്തിനു മുന്‍പ് ചീഫ് വിപ് പിസി ജോര്‍ജും പറഞ്ഞിരുന്നു.
ബജറ്റ് അവതരിപ്പിച്ച വേളയില്‍
തന്നെ തടയാൻ പ്രതിപക്ഷത്തെ വനിത എംഎൽഎമാരാണ് എത്തിയത്. അവർക്ക് പ്രത്യേക ' ഒരിത് ' ഉണ്ട്. അതു കൊണ്ട് അവരെ തൊട്ടാൽ പീഡനമാകുമെന്നുമാണ് മാണി പറഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.