തൃശൂര്‍|
JOYS JOY|
Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (13:49 IST)
ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയിട്ടില്ലെന്ന് വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ കോഴക്കേസില്‍ കോടതിവിധി അംഗീകരിക്കുന്നു. എന്നാല്‍, വിജിലന്‍സ് കോടതി വിധി അവസാന വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥന്മാരെ പരിധിക്കപ്പുറം പോകാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരും നിയമത്തിന് അതീതരല്ല. മാണിയുടെ രാജിക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ല. കോടതി പരാമര്‍ശത്തിന്റെ പേരില്‍ കെ പി വിശ്വനാഥന്‍ രാജി തന്നപ്പോള്‍ അന്നത് സ്വീകരിച്ചത് തെറ്റായി പോയെന്ന് പിന്നീട് തോന്നിയതായും അന്ന് രാജി സ്വീകരിച്ചതില്‍ മനസ്സാക്ഷിക്കുത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വനാഥനെ കോടതി കുറ്റവിമുക്തനാക്കി. ആ സമയത്ത് രാജി സ്വീകരിച്ചതിനെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പാമോലിന്‍ കേസിലും ടൈറ്റാനിയം കേസിലും സമാനസ്ഥിതി ആയിരുന്നു. ഇക്കാരണങ്ങളാല്‍, മാണി രാജി വെക്കണമോ വേണ്ടയോ എന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.