തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 29 ജൂലൈ 2014 (16:48 IST)
കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെഎം മാണിക്ക് മുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യം കേരള കോണ്‍ഗ്രസില്‍ സജീവമാകുന്നു. ഇന്നു രാത്രി ഏഴിന് തിരുവനന്തപുരത്ത് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകാനാണ് സാധ്യത.
ജോസഫ് വിഭാഗം നേതാവായ ആന്റണി രാജു മുഖ്യമന്ത്രി പദം പാര്‍ട്ടിക്ക് വേണമെന്നു കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഈ ആവശ്യം പാര്‍ട്ടിയില്‍ സജീവമാകുന്നത്.
ഒരു കേരള കോണ്‍ഗ്രസ് നേതാവിനു മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴല്ലെങ്കില്‍ ഇനിയൊരവസരം ലഭിക്കില്ലെന്നാണ് പാര്‍ട്ടിയില്‍ മൊത്തത്തിലുള്ള അഭിപ്രായം. ഇതിനായി പാര്‍ട്ടി ശ്രമിക്കണമെന്നും അവസരം പാഴാക്കരുതെന്നും
ആവശ്യപ്പെട്ട് കെഎം മാണിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്.
ആന്റണി രാജുവിന്റെ ആവശ്യം തികച്ചും വ്യക്തിപരമായ അഭിപ്രായമെന്നാണ് കെഎം മാണി പ്രതികരിച്ചത്. കെഎം മാണിയുടെ അറിവോടെയാണു ജോസഫ് വിഭാഗം മുന്‍കൈ എടുത്ത് ഇത്തരമൊരു നീക്കം നടത്തിയെന്നതാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.