ചെന്നിത്തല ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും മാണി സംസാരിച്ചില്ല, പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഒഴിവാക്കി; യുഡിഎഫ് വിടില്ല, നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടും - കേരളാ കോണ്‍ഗ്രസ് (എം) നിലപാട് കടുപ്പിക്കുന്നു

പികെ കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കം ശക്തം

 km mani , ramesh chennithala , kerala congress , cpm  കേരളാ കോണ്‍ഗ്രസ് , കെ എം മാണി , ചെന്നിത്തല
കോട്ടയം| jibin| Last Updated: തിങ്കള്‍, 1 ഓഗസ്റ്റ് 2016 (11:12 IST)
ബാർ കോഴക്കേസിന്റെ പേരിൽ കോൺഗ്രസുമായുള്ള ബന്ധം ഉലഞ്ഞ പശ്ചാത്തലത്തില്‍ ചരല്‍കുന്ന് ക്യാമ്പില്‍ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് മാണിയെ ഫോണില്‍ വിളിച്ചുവെങ്കിലും അദ്ദേഹം സംസാരിക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല.

കുറച്ചു കഴിഞ്ഞ് തിരിച്ചു വിളിക്കാമെന്ന് ചെന്നിത്തലയെ അറിയിച്ചുവെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവുമായി ഫോണില്‍ ബന്ധപ്പെടാന്‍ മാണി തയാറായില്ല. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ് ചെന്നിത്തല.

മുന്നണി മാറാനുള്ള തീരുമാനം ഉയര്‍ന്നുവന്നുവെങ്കിലും അതിനുള്ള സാഹചര്യം ഇപ്പോഴില്ല. അതിനാല്‍ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് എന്ന ആവശ്യം കേരളാ കോൺഗ്രസിൽ ശക്തമാവുകയാണ്. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ചരൽക്കുന്ന് ക്യാംപിൽ കൈക്കൊള്ളും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :