മുന്നണി മാറ്റം അല്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ?; മാണിയുടെ തീരുമാനം ചരൽകുന്നിലെ ക്യാംപിൽ

ജോസ് കെ മാണി എംപിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച

 km mani , kerala congress , pj joseph , election കേരളാ കോണ്‍ഗ്രസ് (എം) , കെ എം മാണി , പി ജെ ജോസഫ് , കോണ്‍ഗ്രസ്
കോട്ടയം| jibin| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (07:30 IST)
ബാർ കോഴക്കേസിന്റെ പേരിൽ കോൺഗ്രസുമായുള്ള ബന്ധം ഉലഞ്ഞ പശ്ചാത്തലത്തില്‍ ചരല്‍കുന്ന് ക്യാമ്പില്‍ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. അതിനാല്‍ തന്നെ ഏക അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഉള്ളതെന്നും കോട്ടയത്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് മാണി വ്യക്തമാക്കി.

കോട്ടയത്ത് ജോസ് കെ മാണി എംപിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഈ മാസം ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി
ക്യാമ്പിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. ക്യാമ്പിനുള്ള വിഷയനിര്‍ണയത്തിനായാണ് എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നതെന്നും മാണി പറഞ്ഞു.

ക്യാമ്പിനുശേഷം പാർട്ടിയുടെ നയപരമായി കാര്യങ്ങൾ വെളിപ്പെടുത്തും. മുന്നണി മാറ്റം അല്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് എന്ന ആവശ്യം കേരളാ കോൺഗ്രസിൽ ശക്തമാവുകയാണ്. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ചരൽക്കുന്ന് ക്യാംപിൽ കൈക്കൊള്ളുമെന്ന്‌ നേതൃത്വം വ്യക്തമാക്കി.

പാര്‍ട്ടി എല്ലാ വിഷയങ്ങളും ചരല്‍കുന്ന് ക്യാമ്പില്‍ ചര്‍ച്ചചെയ്യുമെന്ന് പിജെ ജോസഫും വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഒരു അഭിപ്രായമേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :