മാണി ചൂടിലായതോടെ കോണ്‍ഗ്രസ് വെട്ടിലായി; ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പാലായ്‌ക്ക് - ഉമ്മന്‍ചാണ്ടിയുടെ നീക്കം പോളിഞ്ഞു

രമേശ് ചെന്നിത്തല അടുത്തദിവസം കോട്ടയത്തത്തെിയേക്കും

 km mani , congress , cpm , ramesh chennithala , oommen chandy കെ എം മാണി , ചെന്നിത്തല , ഉമ്മന്‍ ചാണ്ടി , കോണ്‍ഗ്രസ്
കോട്ടയം| jibin| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (08:37 IST)
ബാർ കോഴക്കേസിന്റെ പേരിൽ കോൺഗ്രസുമായുള്ള ബന്ധം ഉലഞ്ഞ പശ്ചാത്തലത്തില്‍ ചരല്‍കുന്ന് ക്യാമ്പില്‍ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് അടുത്തദിവസം കോട്ടയത്തത്തെിയേക്കും.

ബന്ധം തകരുന്ന തീരുമാനങ്ങള്‍ മാണി സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം അദ്ദേഹത്തെ നേരില്‍ കാണണമെന്ന് ഘടകകക്ഷികളും മുതിര്‍ന്ന നേതാക്കളും ചെന്നിത്തലയ്‌ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ പെട്ടെന്ന് ചര്‍ച്ചചെയ്ത് തീര്‍ക്കാനാവില്ലെന്ന് മാണി വ്യക്തമാക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ഗൂഢ ലക്ഷ്യവും കേരളാ കോണ്‍ഗ്രസിനുണ്ട്.

ചരല്‍കുന്ന് ക്യാമ്പ് ഈ മാസം ആറിനും ഏഴിനും ചേരുന്നതിനാല്‍ ചൊവ്വാഴ്ചയൊ ബുധനാഴ്ചയൊ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി മാണിയെകണ്ടേക്കും. ഘടകകക്ഷി നേതാക്കള്‍ ഇടപെട്ടാല്‍ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.

യുഡിഎഫില്‍ പ്രതിസന്ധിയില്ല, ഔദ്യോഗിക മധ്യസ്ഥനായൊന്നുമല്ല മാണിയെ കാണുന്നത്. ഇതിനായി ആരും തന്നെ ചുമതലപ്പെടുത്തിയിട്ടില്ല. മുന്നണിയിലെ സൗഹൃദത്തിന്റെ ഭാഗമായാണ് താന്‍ മുന്‍കൈയെടുക്കുന്നതെന്ന് കോഴിക്കോട് കുഞ്ഞാക്കുട്ടി വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും അതിനാല്‍ തന്നെ ഏക അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഉള്ളതെന്നും കോട്ടയത്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് മാണി വ്യക്തമാക്കി.

കോട്ടയത്ത് ജോസ് കെ മാണി എംപിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഈ മാസം ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി
ക്യാമ്പിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. ക്യാമ്പിനുള്ള വിഷയനിര്‍ണയത്തിനായാണ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നതെന്നും മാണി പറഞ്ഞു.

ക്യാമ്പിനുശേഷം പാർട്ടിയുടെ നയപരമായി കാര്യങ്ങൾ വെളിപ്പെടുത്തും. മുന്നണി മാറ്റം അല്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് എന്ന ആവശ്യം കേരളാ കോൺഗ്രസിൽ ശക്തമാവുകയാണ്. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ചരൽക്കുന്ന് ക്യാംപിൽ കൈക്കൊള്ളുമെന്ന്‌ നേതൃത്വം വ്യക്തമാക്കി.

പാര്‍ട്ടി എല്ലാ വിഷയങ്ങളും ചരല്‍കുന്ന് ക്യാമ്പില്‍ ചര്‍ച്ചചെയ്യുമെന്ന് പിജെ ജോസഫും വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഒരു അഭിപ്രായമേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :