അനുബന്ധ വാര്‍ത്തകള്‍
- ഈ ഭക്ഷണസാധനങ്ങള്‍ രാത്രി ഒഴിവാക്കണം; ഇല്ലെങ്കില്‍ തടി കൂടും
- മുതലപ്പൊഴിയില്‍ 20തോളം മത്സ്യതൊഴിലാളികളുമായി പോയ വള്ളം കടലില്‍ കുടുങ്ങി
- വാക്സിന് ക്ഷാമം രൂക്ഷം: 60 വയസിനു മുകളിലുള്ള 9ലക്ഷം പേര് ഒരു ഡോസ് വാക്സിന് പോലും എടുത്തിട്ടില്ല, വാക്സിന് വരുന്നത് 11ന്
- ശ്രീറാം വെങ്കട്ടരാമന്റെ ഫോട്ടോ പകര്‍ത്തുന്നതിനിടെ വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു
- സ്വര്‍ണക്കടത്തുകേസില്‍ ചോദ്യംചെയ്യപ്പെടാനിരിക്കെ മരിച്ച റമീസിനെ വാഹനമിടിച്ച ആളും മരിച്ചു
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: അടുത്തമാസം 27ന് കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഇന്നലെ കോടതി ഉത്തരവിട്ടു. അടുത്ത മാസം 27ന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫയും കോടതിയില്‍ ഹാജരായി. ക്രൈം സ്റ്റേജില്‍ തങ്ങള്‍ ജാമ്യം എടുത്തതായി കാണിച്ച് രണ്ടു പ്രതികളും മെമ്മോ ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി ഇരുവര്‍ക്കും മുന്‍ ജാമ്യ ബോണ്ടിന്‍മേല്‍ തുടരാനുള്ള ജാമ്യം അനുവദിച്ചു. അടുത്തമാസം 27 ന് രണ്ടു പ്രതികളും ഹാജരാകാനും സെഷന്‍സ് ജഡ്ജി മിനി എസ് ദാസ് ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്. ബഷീര്‍ കൊല്ലപ്പെട്ട് ആഗസ്റ്റ് മൂന്നിന് രണ്ടു വര്‍ഷം തികഞ്ഞ സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്.