1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

മുതലപ്പൊഴിയില്‍ 20തോളം മത്സ്യതൊഴിലാളികളുമായി പോയ വള്ളം കടലില്‍ കുടുങ്ങി

Trivandrum
മുതലപ്പൊഴിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം കടലില്‍ കുടുങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മുതലപ്പൊഴിയില്‍ നിന്ന് 20ഓളം മത്സ്യതൊഴിലാളികളുമായി പോയ ത്വയ്ബ എന്ന് പേരുള്ള വള്ളമാണ് പടിഞ്ഞാറു ഭാഗത്ത് കുടുങ്ങിയത്. വിവരം കോസ്റ്റല്‍ പോലീസിനെ അറിയിക്കുകയും കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി കുടുങ്ങിക്കിടന്ന വള്ളം കയര്‍ കൊണ്ട് കെട്ടി വലിച്ച് ഉച്ചയ്ക്ക് 2 അര മണിയോടെ കരയ്‌ക്കെത്തിച്ചു.
അടുത്ത ലേഖനം
വാക്‌സിന്‍ ക്ഷാമം രൂക്ഷം: 60 വയസിനു മുകളിലുള്ള 9ലക്ഷം പേര്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിട്ടില്ല, വാക്‌സിന്‍ വരുന്നത് 11ന്