'ഡി‌എല്‍‌എഫ് ഇടപാട്: മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും നിലപാട് സംശയജനകം‘

കൊച്ചി| Last Modified വെള്ളി, 4 ജൂലൈ 2014 (12:07 IST)
ഡി‌എല്‍‌എഫ് ഇടപാടില്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും വനംപരിസ്ഥിതി മന്ത്രിയുടെയും നിലപാട് ജനങ്ങളില്‍ സംശയം ഉണ്ടാക്കുന്നതാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എ. ചെലവന്നൂര്‍ കായല്‍ കൈയേറി ഫ്‌ളാറ്റ് നിര്‍മ്മിച്ച ഡിഎല്‍എഫിന് അനുകൂലമായ നടപടി സ്വീകരിച്ച നാല് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചാണ് വിഡി സതീശന്‍ എം‌എല്‍‌എ രംഗത്തെത്തിയിരിക്കുന്നത്.

ആരോപണ വിധേയരായ ഉദ്യോഗസ്ഥരായ പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ പികെ മൊഹന്തി, പി ശ്രീകണ്ഠന്‍ നായര്‍, തീരദേശ പരിപാലന അതോറിറ്റി ചെയര്‍മാന്‍ പ്രൊഫ വിഎന്‍ രാജശേഖരപിള്ള, കെ പി ജോയ് എന്നിവരെ സംരക്ഷിക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവര്‍ കുറ്റക്കാരാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തുന്നതിനു പകരം കീഴ്ജീവനക്കാരെ കൊണ്ട് അന്വേഷണം നടത്തുന്നത് ഉചിതമല്ല. ഡിഎല്‍എഫ് ഇടപാട് അന്വേഷിക്കണമെന്ന് ടിഎന്‍ പ്രതാപനൊപ്പം താനും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :