ഭാരത് ഗ്യാസ് കേരളത്തേ മണ്ണെണ്ണ വിമുക്തമാക്കും

മണ്ണെണ്ണ,കേരളം,എല്‍‌പിജി
കൊച്ചി| VISHNU.NL| Last Modified വെള്ളി, 4 ജൂലൈ 2014 (12:07 IST)
ഡല്‍ഹിക്കു പുറമേ കേരളത്തേയും സമ്പൂര്‍ണ്ണ വിമുക്ത സംസ്ഥാനമാക്കാന്‍ പദ്ധതി വരുന്നു. കേരളത്തിനൊപ്പം ഡല്‍ഹി, ഗോവ, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. ഭാരത് പെട്രോളിയമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.

മണ്ണെണ്ണ ഉപയോഗം കുറയ്ക്കുന്നതോടെ വിഷമയമാ‍യ കാര്‍ബണ്‍ മാലിന്യം കുറയ്ക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. വീടുകളുടെ എണ്ണത്തിനൊപ്പം പാചകവാതക കണക്ഷന്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഇപ്പോഴും കണക്ഷന്‍ ലഭിക്കാത്ത വീടുകളുണ്ട്. ഇത് പരിഹരിച്ചാ‍ല്‍ പദ്ധതി വിജയമാകും.

ബിപിഎല്ലുകാര്‍ക്ക് സെക്യൂരിറ്റി തുക വാങ്ങാതെ സിലിണ്ടര്‍ നല്‍കുന്ന സംവിധാനം നിലവിലുണ്ട്. അതോടൊപ്പം ബിപിഎല്‍. അല്ലാത്തവര്‍ക്ക് സബ്‌സിഡി നിരക്കില്‍ പാചകവാതക കണക്ഷന്‍ നല്‍കാനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :