ചുംബിക്കാന്‍ സമ്മതിക്കാതെ പൊലീസ്: സമരക്കാരെ അറസ്റ്റ് ചെയ്തു

 ചുംബന സമരം , 'കിസ്സ് എഗന്‍സ്റ്റ് ഫാസിസം' , ആലപ്പുഴ
ആലപ്പുഴ| jibin| Last Updated: ഞായര്‍, 4 ജനുവരി 2015 (16:51 IST)
ബീച്ചില്‍ ചുംബന സമരത്തിനായി എത്തിയ ചുംബന സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 'കിസ്സ് എഗന്‍സ്റ്റ് ഫാസിസം' എന്ന പേരിലുള്ള സംഘടനയാണ് സമരം നടത്തിയത്. എന്നാല്‍ സമരത്തിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് ചുംബന സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ചുംബന സമരത്തെ എതിര്‍ത്ത ഹിന്ദു സംഘടന പ്രവര്‍ത്തകരെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. രണ്ട് മണി മുതല്‍ നാലു മണിവരെയാണ് ചുംബന സമരത്തിന് സമയം അനുവദിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആയിരത്തോളം പൊലീസുകാരെയാണ് ആലപ്പുഴ ബീച്ചില്‍ സ്ഥലത്ത് വിന്യസിപ്പിച്ചിരുന്നത്.

കൊച്ചിയിലും കോഴിക്കോട്ടും പരിപാടിക്കിടെ ഉണ്ടായ അക്രമങ്ങള്‍ കണക്കിലെടുത്ത് എറണാകുളം റേഞ്ച് ഐജിഎം ആര്‍ അജിത്ത് കുമാര്‍ ശനിയാഴ്ച വൈകിട്ട് പൊലീസിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :