ആലപ്പുഴ|
jibin|
Last Updated:
ശനി, 3 ജനുവരി 2015 (17:02 IST)
മണിക്കൂറുകള്‍ നീണ്ടു നിന്ന ആശയക്കുഴപ്പത്തിനൊടുവില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാനെ തെരഞ്ഞെടുത്തു. വയനാട് ജില്ലാ സെക്രട്ടറിയായി സികെ ശശീന്ദ്രനെയും തെരഞ്ഞെടുത്തു. സിപിഎം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ് സജി ചെറിയാനെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.
ഔദ്യോഗിക പക്ഷത്തിന് ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ നീണ്ടു നിന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് സജി ചെറിയാനെ തെരഞ്ഞെടുത്തത്. തോമസ് ഐസക് പക്ഷക്കാരനായിരുന്ന ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബുവിന് പകരമാണ് സജി ചെറിയാൻ എത്തിയത്. പുതുതായി കമ്മിറ്റിയിൽ എത്തിയ ആറു പേരിൽ അഞ്ചും സുധാകരപക്ഷ നേതാക്കളാണ്. വിഎസ് പക്ഷത്ത് നിന്ന് എൻ സജീവനും ജില്ലാ കമ്മിറ്റിയിൽ മടങ്ങിയെത്തി. ജി ഹരിശങ്കർ. പികെ സാബു. കെഎ മഹീന്ദ്രൻ, വിഎസ് മണി, കെ മധുസൂദനൻ എന്നിവരാണ് പുതിയതായി ജില്ലാ കമ്മിറ്റിയിൽ എത്തിയത്.
സിപിഎം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പലപ്പോഴും തോമസ് ഐസക് പക്ഷത്തോട് അടുപ്പം കാണിച്ചപ്പോള്‍ സെക്രട്ടേറിയറ്റിലേയും പ്രതിനിധികളിലെയും ഭൂരിപക്ഷ പിന്തുണ ഉയർത്തിക്കാട്ടി സുധാകരന്‍ അവസാന വിജയം കാണുകയായിരുന്നു.
തുടര്‍ന്ന് വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി ജി സുധാകരന്റെ നേതൃത്വത്തിലുള്ള വിഭാഗം പിടിച്ചെടുക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.