എ കെ ജെ അയ്യര്‍|
Last Updated:
വ്യാഴം, 19 നവംബര്‍ 2020 (19:31 IST)
കോട്ടയം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വോട്ടുലഭിക്കാനുള്ള പ്രചാരണാര്ഥം ഇപ്പോള്‍ പുതിയ മേഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും . ചുവരുകള്‍, ഹോര്‍ഡിംഗുകള്‍, പാരഡി ഗാനങ്ങള്‍ എന്നിവയൊക്കെ പഴങ്കഥയാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയും വന്നെത്തി. എന്നാലിപ്പോള്‍ നിലവിലെ കോവിഡ്
മഹാമാരിക്കാലത്ത് ഏറെ ഉപയോഗിക്കുന്ന മാസ്‌ക്,, സാനിറ്റൈസര്‍ എന്നിവയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപാധിയായിമാറി.
കോട്ടയം നഗര പ്രദേശത്താണ് ഇപ്പോള്‍ വിവിധ പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ച മാസ്‌കുകളും സാനിറ്റൈസര്‍ കുപ്പികളും വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതിന്റെ വിപണന സാധ്യത മുന്നില്‍ കണ്ട് സനൂപ് എന്ന തെരഞ്ഞെടുപ്പ് സാമഗ്രി വില്‍പ്പന നടത്തുന്ന കടയുടമയാണ് ഇപ്പോള്‍ വില്‍പ്പനയില്‍ ഏറെ മുന്നില്‍. മറ്റുള്ളവരും ഇത് കണ്ട് ഇത്തരം സാമഗ്രികള്‍ വില്‍പ്പനയ്ക്കായി തയ്യാറെടുക്കുകയാണ്.