തദ്ദേശതെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക ഇന്ന് കൂടി സമർപ്പിക്കാം, ഇതുവരെ സമർപ്പിച്ചത് 97,720 പേർ

അഭിറാം മനോഹർ| Last Modified വ്യാഴം, 19 നവം‌ബര്‍ 2020 (12:16 IST)
തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള സമർപ്പിക്കാനുള്ള തീയ്യതി ഇന്നവസാനിക്കും. ഇന്നലെ വരെ 97,720 നാമനിർദ്ദേശ പത്രികകളാണ് ആകെ കിട്ടിയത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചത്.

മുൻസിപ്പാലിറ്റികളിലേക്ക് 9,865 നാമനിർദേശ പത്രികകളും ആറ് കോർപ്പറേഷനുകളിലേക്ക് 2413 നാമനിർദ്ദേശ പത്രികകളും ലഭിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയത്. 13,229 പേർ ഇവിടെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇടുക്കിയിൽ 2270 നാമനിർദേശപത്രികകൾ മാത്രമാണ് ലഭിച്ചത്.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :