15 കാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 21 മെയ് 2022 (19:29 IST)

കൊല്ലം: പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി പണം, സ്വർണ്ണം എന്നിവ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ അയത്തിൽ കാരുണ്യ നഗർ തടവിള വീട്ടിൽ ഷെഫീഖ് എന്ന 31 കാരനാണ് പോലീസ് പിടിയിലായത്.

ഇയാൾ പെൺകുട്ടിയുമായി ഫോണിലൂടെ പരിചയപ്പെടുകയും പിന്നീട് നിരന്തരം ചാറ്റ് ചെയ്തു സുഹൃദ് ബന്ധം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ കൊല്ലം ബീച്ചിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കുട്ടി അണിഞ്ഞിരുന്ന 49 ഗ്രാം സ്വർണ്ണവും 14500 രൂപയും തട്ടിയെടുത്തു.

കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയും ഇവർ ഇരവിപുരം പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇരവിപുരം ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :