അനുബന്ധ വാര്‍ത്തകള്‍
- പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
- നവദമ്പതികള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു: ഭാര്യ രക്ഷപ്പെട്ടു
- തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ നിയന്ത്രണങ്ങള്‍; ഒപി സമയം ചുരുക്കി
- ആര്യങ്കോട് പൊലീസ് സ്റ്റേഷനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍
- സംസ്ഥാനത്ത് കൊവിഡ് സുനാമി: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34,199 പേര്‍ക്ക്
വാക്കുതർക്കത്തിനിടെ മകൻ മാതാവിന്റെ കൈ തല്ലിയൊടിച്ചു
കൊല്ലം: വയോധികയായ മാതാവിനെ ആക്രമിച്ചു കൈ തല്ലിയൊടിച്ച സംഭവവുമായി ബന്ധപ്പെട്ടു മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗത്തെ തോട്ടത്തിൽ പടിഞ്ഞാറ്റേതിൽ ജോൺ എന്ന 40 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാതാവ് ഡെയ്‌സിയുമായി ഉണ്ടായ വാക്കുതർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഏറെ നാളായി മാതാവ് ഡെയ്‌സി മകളുടെ വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ജോൺ സഹോദരിയുടെ വീട്ടിലെത്തുകയും മാതാവുമായി വാക്കു തർക്കം ഉണ്ടാവുകയുമായിരുന്നു.
കൈവശം ഉണ്ടായിരുന്ന ഫൈബർ വടികൊണ്ടാണ് ഇയാൾ മാതാവിന്റെ കൈ തല്ലിയോടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡെയ്സിയെ മേവറത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.