അനുബന്ധ വാര്‍ത്തകള്‍
- കശ്മീരില്‍ അഞ്ച് പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
- കാസർഗോഡ് മദ്രസാ വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു
- ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പെൺകുട്ടി ഗുരുതരാവസ്ഥയിൽ
- ഹൈദരാബാദിൽ പട്ടാപ്പകൽ യുവതി കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
- കാസർഗോഡ് മൂന്നാംക്ലാസ് വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആർ എസ് എസ് പ്രവർത്തകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും
കാസർഗോഡ് അമ്മയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി
കാസർഗോഡ് അമ്മയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി
കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കലിൽ അമ്മയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി. ബൈക്ക് മോട്ടോർ മെക്കാനിക്ക് കൈതവേലിൽ മനുവിന്റെ ഭാര്യ മീനു (22), മകൻ സായി കൃഷ്‌ണ (മൂന്ന്) എന്നിവരെയാണ് കാണാതയത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് ഇരുവരേയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. മെക്കാനിക്കായ മനു രാവിലെ ജോലിയ്‌ക്ക് പോയതിന് ശേഷമായിരുന്നു സംഭവം നടന്നത്. ആക്രിക്കച്ചവടക്കാർ വീട്ടിൽ വന്നിട്ടുണ്ടെന്ന് മീനു മനുവിനെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. തുടർന്ന് ഫോൺ ഓഫായിരുന്നു. ശേഷം വീട്ടിലെത്തിയപ്പോൾ ഭാര്യയേയും കുഞ്ഞിനേയും കാണാനില്ല.
വീട്ടിനുള്ളിൽ പിടിവലി നടന്നപോലെ ഭക്ഷണങ്ങളും പാത്രങ്ങളും ചിതറിക്കിടക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.