ശ്രീനഗർ|
jibin|
Last Modified വെള്ളി, 31 ഓഗസ്റ്റ് 2018 (10:01 IST)
തെക്കന്‍ കശ്‌മീരില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.
വ്യാഴാഴ്ച രാത്രി വീട്ടിൽ കയറി അതിക്രമിച്ചു കയറിയ ഭീകരര്‍ കുടുംബാംഗങ്ങളെ പിടിച്ചു കൊണ്ടുപോകുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
മറ്റ് അനേകം പൊലീസുകാരുടെ വീടുകളിലും തീവ്രവാദികള്‍ എത്തിയതായും വിവരമുണ്ട്. അതേസമയം, പൊലീസുകാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടു പോയത് തീവ്രവാദികളുടെ സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ തീവ്രവാദികളുടെ വീടുകളിൽ പൊലീസ് റെയിഡ് നടത്തി സംശയം തോന്നിയ ബന്ധുക്കളെ പിടികൂടിയിരുന്നു. ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടാകാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്
പൊലീസുകാരുടെ കുടുംബാംഗങ്ങളെ കടത്തി കൊണ്ടു പോയതെന്നാണ് വിലയിരുത്തല്‍.
28 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ പൊലീസുകാരുടെ ബന്ധുക്കളെ തീവ്രവാദികൾ തട്ടിക്കൊണ്ട് പോകുന്നത്.