രേണുക വേണു|
Last Modified ശനി, 8 ജനുവരി 2022 (09:02 IST)
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച നവജാത ശിശുവിന് പേരിട്ടു. 'അജയ' എന്നാണ് കുട്ടിയുടെ പേര്. തട്ടികൊണ്ടുപോയ സ്ത്രീയില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ എസ്.ഐ. റെനീഷ് ആണ് കുഞ്ഞിന് 'അജയ' എന്ന പേര് നല്‍കിയത്. കുട്ടിയുടെ മാതാപിതാക്കള്‍ മറ്റൊരു പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍, എസ്.ഐ.റെനീഷ് നല്‍കിയ പേര് കുഞ്ഞിന് നല്‍കാന്‍ മാതാപിതാക്കള്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.