അനുബന്ധ വാര്‍ത്തകള്‍
- ആഗസ്റ്റ് രണ്ടുവരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
- വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് വിലക്ക്: അധ്യാപകർക്കും നിയന്ത്രണം
- മഴ ശക്തം: ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസം കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- Happy Birthday Dulquer Salmaan: 'കുഞ്ഞിക്കാ ഹാപ്പി ബര്‍ത്ത്ഡെ'; വീടിനു പുറത്ത് കാത്തുനിന്ന ആരാധകരുടെ അടുത്തേക്ക് മഴ വകവെയ്ക്കാതെ ദുല്‍ഖര്‍ (വീഡിയോ)
- ഈമാസം അവസാനം വരെ സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. 24 മണിക്കൂറില്‍ 115.5 എംഎം മഴ വരെ ലഭിച്ചേക്കാം. അതേസമയം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.