1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Quad leaders meeting today

ക്വാഡ് രാഷ്ട്രങ്ങളുടെ യോഗം ഇന്ന്: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ക്വാഡ്
റ ഷ്യ-യുക്രെയ്‌ൻ യുദ്ധം തുടരുന്നതിനിടെ ക്വാഡ് രാഷ്ട്രങ്ങളുടെ യോഗം ഇന്ന് നടക്കും.2021 മാർച്ചില്‍ നടന്ന യോഗത്തിനു ശേഷം ആദ്യമായാണ് ക്വാഡ് അംഗങ്ങൾ യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിർച്വലായി നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
 
ക്വാഡിലെ മറ്റു മൂന്നു രാഷ്ട്രങ്ങളും യുക്രെയ്നെ പിന്തുണച്ചപ്പോൾ യുഎന്നില്‍ റഷ്യയ്ക്കെതിരായ വോട്ടിങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.ഇന്ത്യയ്ക്കു പുറമേ യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാഷ്ട്രങ്ങളാണു ക്വാഡിലുള്ളത്.
അടുത്ത ലേഖനം
ഭക്ഷണശാലകള്‍ ഉല്‍പ്പന്നങ്ങളുടെ നിലവാരം ഉറപ്പാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി