റഷ്യൻ സമദ്‌ഘടനയ്ക്ക് കനത്ത തിരിച്ചടി: റേറ്റിഗ് താഴ്‌ത്തി ആഗോള ഏജൻസികൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (16:58 IST)
യുക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങൾ റഷ്യയ്ക്ക് തിരിച്ചടിയാകുന്നു. റേറ്റിങ് ഏജന്‍സികളായ ഫീച്ച്, മൂഡീസ് എന്നിവ റഷ്യയുടെ റേറ്റിങ് 'വിലകുറഞ്ഞ' നിലവാരത്തിലേക്ക് താഴ്‌ത്തിയെന്നതാണ് സാമ്പത്തികരംഗത്ത് നിന്നും വരുന്ന ഏറ്റവും പുതിയ വിവരം.

വികസ്വര വിപണികളുടെ സൂചികയായ എം.എസ്.സി.ഐയും ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സബ്‌സിഡിയറിയായ എഫ്.ടി.എസ്.ഇ റസ്സലും അവരുടെ സൂചികളില്‍നിന്ന് റഷ്യന്‍ വിപണിയെ ഒഴിവാക്കി. മാർച്ച് 7 മുതലാണ് തീരുമാനം ബാധകമാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :