അബ്രാമോവിച്ച് ചെൽസി ക്ലബ് വിൽക്കുന്നു: തുക യുക്രെയ്‌ൻ യുദ്ധത്തിന്റെ ഇരകൾക്ക്

അഭിറാം മനോഹർ| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (14:28 IST)
ഇംഗ്ലീഷ് പ്രീമിയർ ക്ലബായ ചെൽസി വിൽക്കുകയാണെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രോമോവിച്ച്. ക്ലബ്ബ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക യുക്രൈനിലെ യുദ്ധത്തിന്റെ ഇരകള്‍ക്കായി നീക്കിവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ക്ലബ്ബിന്റെയും ആരാധകരുടെയും സ്പോണ്‍സര്‍മാരുടെയും താല്‍പ്പര്യവും ഇതുതന്നെ ആകുമെന്നും അബ്രോമോവിച്ച് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ അടുത്തയാളായി അറിയപ്പെടുന്ന അബ്രമോവിച്ചിന് എതിരേ നിലവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപരോധ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ സ്വത്ത് കണ്ടുകെട്ടാനുള്ള സാധ്യത മുന്നി‌ൽ കണ്ടുകൊണ്ടാണ് ക്ലബ്ബ് വില്‍ക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :