അനുബന്ധ വാര്‍ത്തകള്‍
- ബീഹാറിലെ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടുത്തം; 10പേര് മരണപ്പെട്ടു
- മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്
- ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കുളിമുറിയില്‍ നിന്ന് പ്രസവിച്ച കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞ് 19കാരി; ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല
- വിതുര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പടികള്‍ക്കടിയില്‍ നിന്ന് അണലിയെ കണ്ടെത്തി
- വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴ; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി
ബത്തേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 40 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കല്‍പ്പറ്റ: വയനാട് ബത്തേരിയിലെ കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്‌കൂളിലെ നാല്പത് വിദ്യാര്‍ത്ഥികള്‍ പനിയും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയാണോ വൈറല്‍ പനിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
കുട്ടികളുടെ ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ ഇത് സ്ഥിരീകരിക്കൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്‌കൂളിലെ കുടിവെള്ളത്തില്‍ നിന്നുള്ള ബാക്ടീരിയ അണുബാധയാണിതെന്ന് കരുതുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 150 കുട്ടികള്‍ വരെ സമാനമായ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായും വിവരമുണ്ട്. കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സന്ദര്‍ശിച്ച പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.