ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴയെത്തുന്നു; കാലാവസ്ഥ മുന്നറിയിപ്പ്

മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്

രേണുക വേണു| Last Modified തിങ്കള്‍, 23 ജനുവരി 2023 (08:39 IST)

സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് വീണ്ടും മാറ്റം വരുന്നു. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തും. ചൊവ്വാഴ്ചയോടെ കേരളത്തില്‍ വീണ്ടും മഴയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭിക്കുക. മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും.

മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് സാധ്യത കൂട്ടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :