1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Heavy Rain Alert

Kerala Weather: ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ മഴ തുടരും

ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

Kerala Weather Heavy Rain Alert
Kerala Weather: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തി പ്രാപിക്കും. നിലവില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്ഥാനം മധ്യ പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ ആന്ധ്രാ-ഒഡിഷ തീരത്തിനു അകലെയാണ്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരും. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 
 
അടുത്ത ലേഖനം
ആവേശ ലേലം; 47,000 രൂപയ്ക്ക് ഒരു മത്തങ്ങ !