തിരുവന്തപുരം|
VISHNU N L|
Last Updated:
ശനി, 12 സെപ്‌റ്റംബര്‍ 2015 (11:25 IST)
കേരള തീരത്ത് ആയുധങ്ങളുമായി അജ്ഞാത ബോട്ട് എത്തിയതായി റിപ്പോര്‍ട്ട്. ഗുജറാത്തില്‍ നിന്ന് മലേഷ്യയിലേക്ക് പോയ ചരക്കുകപ്പലിലെ ജീവനക്കാരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയത്.
കേരള തീരത്ത് നിന്ന് 15 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വച്ച് തങ്ങളുടെ കപ്പലിന്റെ സമീപത്ത് ഒരു ബോട്ട് വന്നതായും അതില്‍ ആയുധങ്ങള്‍ കണ്ടതായും ജീവനക്കാര്‍ നേവി ബേസിലേക്കയച്ച സന്ദേശത്തില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ന്നേവിയുടെ നിര്‍ദേശപ്രകാരം സ്ഥലത്ത് പട്രോളിംഗ് നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ചരക്കുകപ്പലിന്റെ സ്ം്മീപത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ബോട്ടിനായി തിരച്ചില്‍ തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് തീരത്ത് വച്ച് അജ്ഞാത ബോട്ട് കണ്ടെത്തുകയും കോസ്റ്റ് ഗാര്‍ഡ് എത്തിയപ്പോഴേക്കും സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ഇതോടെ തീരപ്രദേശത്ത് കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. അസ്വഭാവികമായി എന്ത് കണ്ടാലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മത്സ്യത്തൊഴിലാളികള്‍ ഉളപ്പടെയുള്ളവര്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു.